ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളില്‍ ഹിന്ദി പേര് നൽകണമെന്ന നിർദേശം പിൻവലിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും പാല്‍ ഉത്പാദകരുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിക്കാന്‍ അതോറിറ്റി നിര്‍ബന്ധിതരായത്. ‘CURD’ എന്നെഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേർക്കാം. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചു.
കർണാടകയിലും തമിഴ്നാട്ടിലും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇംഗ്ലീഷ്, തമിഴ് പേരുകള്‍ മാറ്റി ഹിന്ദിയില്‍ ദഹി എന്ന പേര് വയ്ക്കണമെന്നായിരുന്നു എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദേശം. തൈരിന് പുറമെ വെണ്ണയും ചീസുമടക്കമുള്ള മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്കും നിര്‍ദേശം ബാധകമായിരുന്നു.
സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പാക്കറ്റുകളില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രയുടെ നയത്തിന് വിരുദ്ധമാണ് ഇത്തരം നടപടിയെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈയും പ്രതികരിച്ചു.
إرسال تعليق