തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ജൂണ്‍ 30 വരെയാണ് നീട്ടിയത്. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവും കൂടുതല്‍ ക്യാമറകള്‍ ആവശ്യമായി വന്നതോടെ കമ്പനികള്‍ അമിത വില ഈടാക്കിയതിനാലും കെഎസ്ആര്‍ടിസി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്നും പരിഗണിച്ചാണ് സമയം നീട്ടിനല്‍കിയിരിക്കുന്നത്.
ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ഒഴവാക്കുന്നതിനു വേണ്ടിയാണ് ബസുകളില്‍ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന നിയമം കൊണ്ടുവന്നത്. മാര്‍ച്ച് 31 നകം ക്യാമറകള്‍ സ്ഥാപിക്കാണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന അറിയിപ്പ്.
ബസ് സഞ്ചരിക്കുന്ന മുന്‍ഭാഗത്തെ റോഡ്, ബസിന്റെ അകവശം എന്നിവ കാണാത്തക്ക രീതിയിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ്സുകള്‍ക്കും കോണ്‍ടാക്ട് ക്യാരിയേജുകള്‍ക്കും ക്യാമറകള്‍ നിര്‍ബന്ധമാക്കാനും തീരുമാനമെടുത്തതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
إرسال تعليق