തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പാർക്ക് അടപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചതിനെ തുടർന്നാണ് നടപടി.
എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ നിന്ന് വിനോദ യാത്രയ്‌ക്കെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർക്കിലെ വെള്ളം ഉടനടി മാറ്റാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
إرسال تعليق