Join News @ Iritty Whats App Group

'ഇന്ത്യൻ കുടുംബ സങ്കൽപ്പ'ത്തിന് യോജിക്കാത്തത്; സ്വവർഗ വിവാഹം നിയമപരമാക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ


ന്യൂഡല്‍ഹി: സ്വവർഗ വിവാഹം നിയമപരമാക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സ്വവർഗരതി കുറ്റകരമാക്കുന്ന സെക്ഷൻ 377 റദ്ദാക്കിയതു കൊണ്ട് മാത്രം സ്വവർഗവിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

ഭാര്യ-ഭർതൃ സങ്കൽപവുമായി ചേർന്നു പോകുന്നതല്ല സ്വവർഗവിവാഹമെന്നും പാരമ്പര്യത്തിനും സംസ്കാരത്തിനും എതിരാണെന്നുമാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

ഇന്ത്യൻ കുടുംബ വ്യവസ്ഥ ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിവ ഉൾകൊള്ളുന്നതാണ്. ജൈവികമായി പുരുഷനായിരിക്കുന്ന ആൾ ഭർത്താവും ജൈവികമായി സ്ത്രീയായിരിക്കുന്ന ആൾ ഭാര്യയുമാണ്. ഇവർക്കുണ്ടാകുന്ന കുഞ്ഞി​ന് പുരുഷൻ അച്ഛനും സ്ത്രീ അമ്മയുമാണ്.

ഒരേ ലിംഗത്തിൽ പെട്ടവർ പങ്കാളികളായി ഒന്നിച്ചു ജീവിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഇന്ത്യൻ കുടുംബ സങ്കല്‍പവുമായി യോജിച്ചു പോകുന്നതല്ല. എൽജിബിടിക്യൂ പങ്കാളികൾ സമർപ്പിച്ച നിലവിലെ നിയമ ചട്ടക്കൂടിലേക്കുള്ള വെല്ലുവിളികൾ നിരസിക്കാനും കോടതിയോട് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

സ്വവർഗ വ്യക്തികളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിലവിലുള്ള വ്യക്തിപരവും ക്രോഡീകരിച്ചതുമായ നിയമ വ്യവസ്ഥകളുടെ ലംഘനത്തിനും കാരണമാകുമെന്നുമാണ് മറ്റൊരു വാദം.

Post a Comment

أحدث أقدم
Join Our Whats App Group