Join News @ Iritty Whats App Group

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാ​ദം


ബെം​ഗളൂരു: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ വീണ്ടും ഹിന്ദി വിവാ​ദം. നന്ദിനി തൈര് പാക്കറ്റിൽ ദഹി എന്ന് ഹിന്ദിയിൽ ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് ‘ഹിന്ദി അടിച്ചേൽപ്പിക്കലാണെന്നാണ് ഉയർന്നുവരുന്ന വിമർശനം. കർണാടക മിൽക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദ്ദേശിച്ചതിനെ തുടർന്നാണ് കർണാടകയിൽ തൈര് പാക്കറ്റുകളിൽ ​ഹിന്ദിയിൽ ദഹി എന്നെഴുതാനുള്ള നീക്കം ഉണ്ടായത്. 

ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളിൽ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റിൽ “മൊസാരു” എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂർത്തി പറഞ്ഞു. എന്നാൽ ഹിന്ദി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു അവലോകനം ആവശ്യപ്പെട്ട് തിരിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി രം​ഗത്തെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയും കർണാടക മിൽക്ക് ഫെഡറേഷനെതിരെയും കുമാരസ്വാമി ട്വിറ്ററിൽ വിമർശിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള അമുലുമായി കമ്പനിയെ ലയിപ്പിക്കാനാണ് നീക്കമെന്ന് കുമാരസ്വാമി പറഞ്ഞു. യൂണിയൻ സംവിധാനത്തോട് യോജിക്കുക എന്നതിനർത്ഥം കടന്നുകയറ്റമല്ലെന്നും കുമാരസ്വാമി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group