Share this:
അമ്പലപ്പുഴയിൽ മകൻ ജീവനൊടുക്കിയതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കരൂര്‍ സ്വദേശി ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്.
നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും സംസ്കാരം ഇന്ന് നടക്കും.
إرسال تعليق