കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറൻസിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി റനീസിൽ നിന്ന് 1226250 രൂപ മൂല്യമുള്ള
15000 യുഎസ് ഡോളറാണ് പിടികൂടിയത്. മറ്റൊരു കണ്ണൂർ സ്വദേശി റസനാസിൽ നിന്ന് 640500 രൂപ മൂല്യമുള്ള സൗദി റിയാലുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റ് കമ്മീഷണർ ശിവരാമൻ, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ്, വില്യംസ്, ശ്രീവിദ്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നും സ്വർണം പിടികൂടി. ഒരു കോടി രൂപ മൂല്യമുള്ള സ്വർണവുമായി യുവതിയാണ് പിടിയിലായത്. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 32 വയസായിരുന്നു. അടിവസ്ത്രത്തിൽ ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിടിക്കപ്പെടുകയായിരുന്നു. കസ്റ്റംസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
إرسال تعليق