കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിിെല മുഖ്യ പ്രതികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം.വി അനീഷ് കുമാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് ടൗണ്‍ എസ്‌ഐ സി.എച്ച് നസീബും സ്‌ക്വാഡും ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡിയാണ് പിടികൂടിയത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ഇവരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും സംഘത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ാര്‍ക്ക് വേണ്ടിയാണ്, ആരാണ് പണം നല്‍കിയത്, തുടങ്ങിയ വിവരങ്ങള്‍ പോലീസുകാര്‍ ചോദിച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ നിലയില്‍ ലഹരി ഉപയോഗമുണ്ടെന്നും പോലീസിന് തടയാനാകില്ലെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു ഈ പശ്ചാത്തലത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.
إرسال تعليق