Join News @ Iritty Whats App Group

സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു; സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനം


തിരുവനന്തപുരം: ഇനി മുതൽ ബാറുകളെ പോലെ കളളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ. കളളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാനാണ് തീരുമാനം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. കളളു ഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്ന് എക്സൈസിന്റെ ശുപാർശയുണ്ട്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്.

കളള് ഷാപ്പുകളുടെ ലേലം ഇനി ഓൺലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാന്നിധ്യത്തിൽ നറുകിട്ടാണ് കളള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്

ഐടി പാർക്കുകളിലെ മദ്യകച്ചവടം ബാറുടമകൾക്ക് നൽകില്ല പകരം പാർക്കിലെ ക്ലബ്ബുകൾക്ക് നടത്തിപ്പിന്റെ ചുമതല നൽകാനാണ് തീരുമാനം. ഐടി പാർക്കുകളിലെ മദ്യവിൽപ്പനയായിരുന്നു കഴിഞ്ഞ മദ്യനയത്തിലെ പ്രധാന ശുപാർശ. ഐടി പാർക്കുകളിലെ ബാറ് നടത്തിപ്പ് നിലവിൽ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്കാരിക്ക് നൽകണമെന്ന വാദമുയർന്നിരുന്നു. ഒടുവിൽ ക്ലബ്ബുകൾക്ക് നടത്തിപ്പ് ചുമതല നൽകുകയായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group