കണ്ണൂർ:രാജ്യത്ത് പാചക വാതക വില അമിതമായി ഉയർത്തി ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി പാവപെട്ട ജനതയെ ദുരിതത്തിലേക്ക് തള്ളി വിടുകയാണെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതി അംഗം സംസ്ഥാന സമിതി അംഗം സുഫീറ അലി അക്ബർ. പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ മണ്ഡലം കമ്മിറ്റി കണ്ണൂരിൽ നടത്തിയ തെരുവിൽ അടുപ്പുകൂട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റ രാത്രികൊണ്ട് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നു മുതല്‍ വിതരണ നിരക്ക് ഉള്‍പ്പെടെ ഗാര്‍ഹിക സിലിണ്ടറിന് 1170 രൂപയിലധികം മുടക്കണം. വാണിജ്യ സിലിണ്ടറിന്റെ വില 1773 ല്‍ നിന്ന് 2124 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ദ്രോഹകരമായ നടപടിയാണ് കേന്ദ്രസർക്കാർ പാചകവാതക വിലവർധനവിലൂടെ നടത്തിയത്. തൊഴിലില്ലായ്മയിലും അമിതമായ വിലക്കയറ്റത്തിലും നട്ടംതിരിയുന്ന സാധാരണക്കാരെ ഇത് കൂടുതൽ ദുരിതത്തിലേക്ക് നയിക്കും. കോർപ്പറേറ്റുകൾക്ക് വേണ്ടി സാധാരണ ജനങ്ങളെ പട്ടിണികിടുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് . ബിജെപി സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം നരകതുല്യമാക്കുകയാണ്. ജനങ്ങളെ പട്ടിണികിട്ട് കൊല്ലുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധംഉയര്‍ന്നു വരണമെന്നും സുഫീറ അലി അക്ബർ അഭ്യർത്ഥിച്ചു.ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ്, ഷഹാനാസ് ഇക്ബാൽ, ഫാത്തിമത്തു സുഹറ, അജ്നാസ്, റുക്‌സാന, നാസിയ ആഷിക് എന്നിവർ നേതൃത്വം നൽകി.
പാചക വാതക വില വർദ്ധനവ് : ബിജെപി സര്‍ക്കാര്‍ ജനങ്ങളിൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നു:സുഫീറ അലി അക്ബർ
News@Iritty
0
إرسال تعليق