ഗാസിയാബാദ്: യു.പിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റിലായി. പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യ ജിജിയുമാണ് ഗാസിയാബാദില്‍ അറസ്റ്റിലായത്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.
1996 മുതല്‍ ഗാസിയാബാദില്‍ പ്രവര്‍ത്തിക്കുകയാണ് പാസ്റ്റര്‍. കഴിഞ്ഞ ദിവസം ഒരു ഹാളില്‍ പ്രാര്‍ത്ഥന നടത്തുകയും ആളുകളെ മതപരിവര്‍ത്തനം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത് 20 ഓളം പേരെ ഇവര്‍ മതംമാറ്റിയെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും പ്രാര്‍ത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്നും പാസ്റ്ററുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
2021ല്‍ മതപരിവര്‍ത്തന നിരോധന നിയമം ഉത്തര്‍പ്രദേശ് പാസാക്കിയത്.
ആരോപണങ്ങളുടെ പേരിലാണ് അറസ്‌റ്റെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടാണെന്ന് ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തു.
إرسال تعليق