Join News @ Iritty Whats App Group

പത്ത് അക്ക മൊബൈൽ നമ്പരിൽനിന്ന് SMS പരസ്യം പാടില്ല; മൊബൈൽ പരസ്യത്തിന് പുതിയ കേന്ദ്ര നിർദേശം

ന്യൂഡൽഹി: രാജ്യത്ത് മൊബൈല്‍ നമ്പര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 10 അക്കമുള്ള മൊബൈല്‍ നമ്പര്‍ എസ്‌.എം.എസ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.

എസ്‌.എം.എസ് മുഖാന്തരമുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ പുതിയ നീക്കം. എസ്‌.എം.എസ് മുഖാന്തരമുള്ള പരസ്യങ്ങള്‍ അയക്കുമ്ബോള്‍ XY-ABCDEF എന്ന ഫോര്‍മാറ്റാണ് ഉപയോഗിക്കേണ്ടത്. ഈ ഫോര്‍മാറ്റില്‍ മാത്രമാണ് എസ്‌എംഎസുകള്‍ അയക്കാനുള്ള അനുമതിയുള്ളത്. ഇവയെ ഔദ്യോഗിക എസ്‌.എം.എസ് ഹെഡറായി അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍, ചില ടെലി മാര്‍ക്കറ്റിംഗ് കമ്പനികള്‍ പ്രമുഖ കമ്പനികളുടെ ഹെഡറുകള്‍ ഉപയോഗിച്ച്‌ അവരുടെ പരസ്യ ആവശ്യങ്ങള്‍ നിറവേറ്റാനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കൂടാതെ, എല്ലാ കമ്പനികളുടെയും ഹെഡറുകള്‍ പുനപരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group