ഇരിട്ടി: ചുമട്ട് തൊഴിലാളി കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു. എടുരിലെ ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ ഉള്‍പ്പെടെ ഒറ്റമുറിയില്‍ കഴിയുന്ന കുടുംബത്തിന്റെ ദുരിത സാഹചര്യം മനസിലാക്കിയ തൊഴിലാളികള്‍ ഈ കുടുംബത്തിന് സ്വന്തമായി വീട് പണിത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ മനുഷ്യാദ്ധ്വാനവും സാധ്യമായ സാമ്പത്തിക പങ്കാളിത്തവും സുമനസുകളില്‍ നിന്ന് സമാഹരിച്ച തുകയും ഉപയോഗപ്പെടുത്തി 9 ലക്ഷം രൂപയോളം ചെലവിട്ടാണ് വീട് പൂര്‍ത്തീകരിച്ചത്. എടൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ചുമട്ട് തൊഴിലാളികളുടെ നേതൃത്വത്തിലാണ് വീട് പണിതത്. ചടങ്ങിൽ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, എടൂര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍, പി.വി. ജോസഫ് പാരിക്കാപ്പള്ളി, വിപിന്‍ തോമസ്, സിറിയക് പാറയ്ക്കല്‍, ബിജു കുറ്റിക്കാട്ടിൽ, ജോയി ചെറുവേലി, ബാബു പാലാട്ടിക്കൂനത്താൻ തുടങ്ങിയവർ സംസാരിച്ചു.
ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു
News@Iritty
0
إرسال تعليق