പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കൈനകരി സ്വദേശി സഞ്ജുവാണ് അറസ്റ്റിലായത്.
തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പതിനേഴുകാരിയെയാണ് ഈയാൾ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയും സഞ്ജുവും തുടർന്ന് അടുപ്പത്തിലാവുകയായിരുന്നു. സൗഹൃദം മുതലെടുത്ത് സഞ്ജു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വൈദ്യപരിശോധനയ് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
മംഗലാപുരത്ത് റേഡിയോളജി ഡിപ്ലോമ കോഴ്സിന് പഠിക്കുകയാണ് പ്രതിയായ യുവാവ്. പുളിക്കീഴ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗലാപുരത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
إرسال تعليق