Join News @ Iritty Whats App Group

കാമുകിയും സഹോദരനും ചേര്‍ന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്തു


തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. തക്കല സ്വദേശി മുഹൈ ദീൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്.  

ഇക്കഴിഞ്‍ 22-ന് മുഹൈദിനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നാണ് കവർച്ച നടത്തിയത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനിൽ നിന്ന് ഇൻഷ ഒരു കോടി ആവശ്യപ്പെട്ടു.

ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം.

Post a Comment

أحدث أقدم
Join Our Whats App Group