ഇരിട്ടി: തമ്പിനുള്ളിൽ പ്രണയദിനം ആഘോഷിച്ച് സർക്കസ് കലാകാരന്മാർ. ഇരിട്ടി പുന്നാട് രണ്ടാഴ്ചയോളമായി പ്രദർശനം തുടരുന്ന ഗ്രേറ്റ് ബോംബെ സർക്കസിലെ കൂടാരത്തിനുള്ളിൽ ആണ് മെയ് വഴക്കത്തിനൊപ്പം ഹൃദയങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള സൗഹൃദം പങ്കിടൽ നടന്നത്.
പ്രദർശനത്തിന്റെ ഇടവേളയ്ക്കിടയിൽ സർക്കസിലെ ഉയരം കുറഞ്ഞ കലാകാരന്മാരായ ബീഹാർ സ്വദേശികളായ പപ്പുവിനും സഞ്ചയ്ക്കും റോസാപ്പൂക്കൾ നൽകിയും കേക്ക് മുറിച്ച് മധുരം നൽകിയും തമ്പിലെ കലാകാരികൾ ഉൾപ്പെടെയുള്ളവർ പ്രണയദിനം ആഘോഷിക്കുകയായിരുന്നു. തമ്പിൽ കാണികളെ ചിരിപ്പിച്ച് നടക്കുന്ന ഉയർച്ചയ്ക്കിടയിലും വളർച്ച കുറഞ്ഞു പോയ സഹപ്രവർത്തകരെ സ്നേഹത്തിൻറെ തണലിൽ താലോലിക്കുകയായിരുന്നു ഇവർ. മാനേജർമാരായ ശ്രീഹരിയും മറ്റു കലാകാരന്മാരും ഇവർക്കൊപ്പം കൂടി.
إرسال تعليق