Join News @ Iritty Whats App Group

വിദഗ്ധ ചികിത്സയ്ക്കായ് ഉമ്മന്‍ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും


തിരുവനന്തപുരം: ന്യുമോണിയ ഭേദമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ചാര്‍ട്ടഡ് വിമാനത്തിലായിരുക്കും അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോവുക. വിമാനം എഐസിസി ഏര്‍പ്പാടാക്കിയെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം തന്റെ പിതാവിന്റെ ആരോഗ്യ നിലയെപറ്റി മകന്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ചികിത്സസംബന്ധിച്ച് നടന്ന ക്യാമ്പയിന്റെ ഭാഗമായി പുതുപ്പളളിയില്‍ നിന്നടക്കം നൂറുകണക്കിനാളുകള്‍ അദ്ദേഹത്തെ കാണാന്‍ വന്നിരുന്നുവെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം ന്യുമോണിയ ബാധിതനായതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എല്ലാ മെഡിക്കല്‍ രേഖകളും തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യുമോണിയ മാറിയെങ്കിലും അദ്ദേഹം ക്ഷീണിതനാണെന്നും കുടുംബം സഹകരിക്കുന്നില്ലെന്നത് തെറ്റായ വിവരമാണെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. അത് തന്റെ പിതാവാണെന്നും അദ്ദേഹത്തിന്റെ ചികിത്സാ വവിരങ്ങള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ചികിത്സ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ ഡോക്യുമെന്റിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വ്യാജ ഡോക്യുമെന്റ് നിര്‍മ്മിച്ചുവെന്നും എന്തിനാണ് ഈ ക്രൂരത എന്നും അദ്ദേഹം ചോദിച്ചു. വ്യാജപ്രചരണങ്ങളില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group