കണ്ണൂര്‍ : തളിപ്പറമ്പിലെ പോലീസ് ഡംപിങ് യാര്‍ഡിലുണ്ടായ വന്‍ തീപ്പിടത്തത്തില്‍ മുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ 11.30 യോടെയാണ് തളിപ്പറമ്പ് -ശ്രീകണഠാപുരം പാതതില്‍ വെളളാരം പാറയിലെ ഡംപിങ് യാര്‍ഡില്‍ തീപ്പടിത്തമുണ്ടായത്. മൂന്നുമണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
തളിപ്പറമ്പ്,ശ്രീകണഠാപുരം, പഴയങ്ങാടി പോലീസ് സ്‌റ്റേഷനുകളില്‍ വിവധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ വെളളാരപാറയിലെ ഡയംപിങ് യാര്‍ഡില്‍ സൂക്ഷിച്ചരുന്നുത്. ലോറികളും ,കാറുകളും ,ഇരു ചക്ര വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ രണ്ടേക്കറോളം വരുന്ന യാര്‍ഡിലുണ്ടായിരുന്നു.
സമീപത്തെ മൊട്ടക്കുന്നിലാണ് ആദ്യം തീപ്പിടത്തമുണ്ടായതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഡയംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്നുളള അഗ്നിരക്ഷാസേന യൂണിറ്റുകള്‍ എത്തി തീ പൂര്‍ണ്ണമായി അണച്ചു.ചപല വാഹനങ്ങളിലെയും ഇന്ധനടാങ്കുകള്‍ പൊട്ടിതെറിച്ചതിനാല്‍ ആദ്യ ഘട്ടത്തില്‍ തീയണയക്കാനുളള ശ്രമം പ്രയാസകരമായിരുന്നു.
إرسال تعليق