കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ റിട്ടയേർഡ് എസ്.ഐയെ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. പുറ്റെക്കാട് പീസ് നെറ്റിൽ കെ. പി. ഉണ്ണി (57) ആണു മരിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ, റിട്ട.എസ്ഐ ആയ ഉണ്ണിയെ 2021ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ കെ.പി ഉണ്ണിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികളിലേക്ക് കടക്കാനാരിക്കെയാണ് പ്രതിയായ മുൻ എസ്.ഐയെ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق