Join News @ Iritty Whats App Group

'സുബി സുരേഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചു, പക്ഷെ'; ടിനി ടോം


കൊച്ചി: അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് രോഗാവസ്ഥയിലാണെന്ന് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. 42 വയസായിരുന്നു സുബിയുടെ പ്രായം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സുബിയുടെ സുഹൃത്തും നടനുമായ ടിനി ടോം സുബിയുടെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ- ഞാന്‍ കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികിത്സയുടെ പിന്നാലെയായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ എതാണ്ട് ഉള്‍കൊണ്ടിരുന്നു. സുബിയെക്കുറിച്ച് ഒര്‍ക്കുമ്പോള്‍ എന്‍റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയത് എന്ന് വേണമെങ്കില്‍ പറയാം. ഡാന്‍സ് ടീമില്‍ നിന്നും സ്കിറ്റ് കളിക്കാന്‍ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയായിരുന്നു സുബി.

അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്സ്ക്രൈബേര്‍സ് കൂടിയതോടെ അതിന്‍റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു സുബി. വിവാഹത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്‍റെ പ്രശ്നം വന്നത്.

കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ആശുപത്രിയിൽ ആയിരുന്നു. രോഗാവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്‍കാന്‍ തയാറായിരുന്നു.

അതിന്‍റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും ഹൈബി ഈഡനും അൻവർ സാദത്തും ഇങ്ങനെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. അങ്ങനെ ശിവരാത്രി ദിവസം ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് രക്തസമ്മർദം വർധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് -ടിനി ടോം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group