കോഴിക്കോട് : ജനുവരി 14ന് ഡല്‍ഹിയില്‍ വച്ച് ആര്‍എസ്എസ് നേതൃത്വവുമയി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജമാഅത്തെ ഇസ്ലാമി രംഗത്ത് . കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കിയ സംഘടന എന്ന നിലയിലാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്ന് ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ടാക്രമണള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുക എന്ന ലക്ഷ്യം ചര്‍ച്ചയ്ക്കില്ല. സംഘടനയ്ക്കുള്ളില്‍ ആലോചന നടത്തിയ ശേഷമായിരുന്നു ചര്‍ച്ചയ്ക്ക് തീരുമാനം എടുത്തത്. മുസ്ലി സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെന്നും വ്യക്തമാക്കി.
നിരപരാധികളായ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ എടുക്കുന്ന കേസുകളും , ആള്‍ക്കൂട്ട ആക്രമണങ്ങളും , അനധികൃത നിര്‍മ്മാണങ്ങളുടെ പേരില്‍ മുസ്ലീം മേഖലകളില്‍ കെട്ടിടങ്ങള്‍ നശിപ്പിക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി എന്ന് ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി പറഞ്ഞു. ആര്‍എസ്എസ്സിന്റെ രണ്ടാം നിര നേതാക്കളുമായുളള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോര്‍ നടന്നതെന്നും, തുടര്‍ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ തന്നെ ഉണ്ടാകുമെന്നും ആരിഫ് അലി. കാശിയിലെയും മധുരയിലെയും മുസ്ലീം പള്ളികളുമായി ബന്ധപ്പെട്ട വിഷയം ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചയില്‍ ഉന്നയിച്ചതായാണ് അറിയുന്നത്.
إرسال تعليق