Join News @ Iritty Whats App Group

ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ ബിജു മുങ്ങിയത് ആസൂത്രിതമായി; അയച്ചത് നല്ല ഉദ്ദേശത്തോടെ : കൃഷി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച സംഘത്തിൽ നിന്ന് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ മുങ്ങിയത് ആസൂത്രിതമായിട്ടെന്ന് കൃഷി മന്ത്രി പി പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കർഷകരെ തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

വളരെ ആസൂത്രിതമായാണ് ബിജു കുര്യൻ മുങ്ങിയത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണിൽ സംസാരിച്ചു.

ഇസ്രായേലിലും എംബസിയിലും പരാതി നൽകിയിട്ടുണ്ടെന്നും സംഘം നാളെ തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

27കർഷകരെയാണ് ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിവകുപ്പ് ഇസ്രയേലിലേയ്ക്ക് അയച്ചത്. സംഘം നാളെ തിരിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് ബിജു കുര്യനെ കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടയിൽ തന്നെ അന്വേഷിക്കേണ്ടതെന്ന് വ്യാഴാഴ്ച രാവിലെ ഭാര്യയ്ക്ക് വാട്സ് ആപ്പിലൂടെ സന്ദേശം അയച്ചു.

താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. പിന്നീട് ബിജുവിനെ ഫോണിൽ കിട്ടുന്നില്ല. നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ലെന്നും ബന്ധുക്കൾ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group