തിരുവനന്തപുരം : നികുതി വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കറുത്ത വസ്ത്രങ്ങളണിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.
കറുത്ത വസ്ത്രം ധരിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി സംഘർഷം, പ്രവർത്തകന് പരിക്ക്
News@Iritty
0
إرسال تعليق