Join News @ Iritty Whats App Group

'പഴയ വിജയൻ ആയിരുന്നെങ്കിൽ നേരത്തെ മറുപടി പറയുമായിരുന്നു'; പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രി


തിരുവനന്തപുരം: മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് പഴയ വിജയനാണെങ്കിൽ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നും, ഇപ്പോൾ അങ്ങനെയല്ലല്ലോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു. ‘ഇതൊന്നുമില്ലാത്ത കാലത്ത്
നിങ്ങൾ സർവ്വ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാൽ മതി’- മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ സമരങ്ങൾക്ക് എതിരായ പോലീസ് നടപടിയെക്കുറിച്ച് ഷാഫി പറമ്പിൽ എം എൽ എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി വിജയൻ.

യാത്രയ്ക്കിടയിലെ വാഹനവ്യൂഹത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. ‘ഞാനല്ല ആരു ഈ സ്ഥാനത്തിരുന്നാലും ഉള്ളതല്ലേ ഞാനായിട്ട് തീരുമാനിക്കുന്നതല്ല, ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡം പ്രകാരമാണ് സുരക്ഷ’- മുഖ്യമന്ത്രി പറഞ്ഞു. വാഹന വ്യൂഹം- സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമം അനുസരിച്ചാണെന്നും പിണറായി വിജയൻ പറഞ്ഞു.

അധിക സുരക്ഷാ വിവാദത്തിലും മുഖ്യമന്ത്രിയുടെ മറുപടി പറഞ്ഞു. സെക്യൂരിറ്റി റിവ്യു കമ്മിറ്റിയാണ് സുരക്ഷ ഒരുക്കുന്നത്. Z plus കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. ഗവർണർക്കും വയനാട് എം പി രാഹുൽ ഗാന്ധിക്കും ഇതേ സുരക്ഷയാണ്. സാധാരണ പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയെ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചല്ല സുരക്ഷ ഒരുക്കുന്നത്. വാഹന വ്യൂഹം മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് അല്ല, ഇത് വേണ്ടെന്ന് പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നിങ്ങളുടെ സർക്കാരുണ്ടായിരുന്നപ്പോൾ എനിക്ക് സംരക്ഷണം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. നമ്മുടെ ആഗ്രഹമനുസരിച്ചാണോ സുരക്ഷ ക്രമീകരണങ്ങൾ പോലീസ് ഒരുക്കുന്നത്. പൊലീസ് അവരുടെതായ വഴിക്ക് സുരക്ഷ ഒരുക്കും.’- മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയമായി നിലപാട് വച്ച് എന്തിനെയും എതിർക്കുക എന്ന രീതിയല്ല സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വരുമാനം കൂടേണ്ടതുണ്ട്. അതിനാവശ്യമായ നികുതി വർധനയാണ് വരുത്തിയിട്ടുള്ളത്, അത് ജനങ്ങൾക്ക് അറിയാം. കേരളത്തിന്റെ പൊതുവായ വികാരം മനസിലാക്കണം. നാട് മുന്നോട്ടു പോകണം. അതനുസരിച്ച് സാമ്പത്തിക ഭദ്രതയും വേണം.

Post a Comment

أحدث أقدم
Join Our Whats App Group