Join News @ Iritty Whats App Group

വാട്ടര്‍ ചാര്‍ജ് വര്‍ധന; സംസ്ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

കോഴിക്കോട്: ജല അമതാറിറ്റി മൂന്നിരട്ടി വരെ വെളളക്കരം വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നടപടി. ടാപ്പുകളുടെ എണ്ണം കുറയ്ക്കുന്ന നടപടികള്‍ക്ക് വിവിധ തദ്ദേശസ്ഥാപനങ്ങള്‍ തുടക്കം കുറിച്ചു.

പൊതുടാപ്പുകളില്‍ നിന്നുളള വെളളം പലയിടത്തും പാഴായി പോകുന്നുണ്ട്. ചിലയിടത്ത് അവ ഉപയോഗശൂന്യമായി കിടക്കുന്നു. മറ്റു ചിലയിടങ്ങളിലാകട്ടെ അവ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരത്തിലുളള ടാപ്പുകളെല്ലാം കണ്ടെത്തി ഒഴിവാക്കുകയാണ് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍.

വാട്ടര്‍ ചാര്‍ജലുണ്ടായ വര്‍ധനവ് താങ്ങാനാകാത്ത സാഹചര്യത്തിലാണ് ഈ നടപടി. സംസ്ഥാനത്തെ രണ്ടു ലക്ഷത്തിലധികഗ പൊതുടാപ്പുകള്‍ക്കായി തദ്ദേശ സ്ഥാപനങ്ജള്‍ പ്രതിവര്‍ഷം 334 കോടി രൂപ നല്‍കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. 2021 ല്‍ 120 കോടി രൂപയായിരുന്ന സംസ്ഥാനത്താണ് ഇരട്ടിയിലധികമുളള വര്‍ധനവ്. ഈ പശ്ചാത്തലത്തിലാണ് പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കുന്നത്.

കോഴിക്കോട് കോര്‍പറേഷനില്‍ മാത്രം അറുന്നൂറിലധികം പൊതുടാപ്പുകളാണ് കഴിഞ്ഞ ആറുമാസത്തിനുളളില്‍ ഒഴിവാക്കിയത്. പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ നടപ്പാക്കുന്നതോടെ പൊതുടാപ്പുകള്‍ ഒഴിവാക്കുന്ന പ്രതിസന്ധി ഒരുപരിധിവരെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

Post a Comment

أحدث أقدم
Join Our Whats App Group