ദില്ലി: റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവർണർ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു, ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറിൽ റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമില്ല. 3.35 ശതമാനത്തിൽ തുടരും.
റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ബാങ്ക് വായ്പ പലിശ നിരക്കുകൾ ഉയരും
News@Iritty
0
إرسال تعليق