തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രതികരണം.
മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തൻ്റെ തീരുമാനങ്ങൾ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ട്. ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق