കർണാടക: കര്‍ണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കനകപുര എന്ന സ്ഥലത്താണ് സംഭവം. സംഭവത്തിൽ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പെണ്‍ക്കുട്ടിയുടെ ഇടതു കണ്ണിനു പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം കനകപുര സർക്കാർ ആശുപത്രിയിലും പിന്നീട് ബംഗളൂരുവിലെ മിന്റോ ഐ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
إرسال تعليق