കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്.
വീടിന്റെ മുകൾ നിലയിൽ കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ കയർ കുരുങ്ങിയത്. ഭക്ഷണം കഴിക്കാൻ വേണ്ടി സഹോദരൻ മുകൾ നിലയിൽ കയറിയപ്പോഴാണ് റിസ്വാന്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
إرسال تعليق