മലപ്പുറം: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശ്ശേരിയെ രാജി വയ്പ്പിച്ചതിൽ പ്രതിഷേധം.സിഐസിയിലെ രണ്ട് വിദ്യാർഥി യൂണിയനുകൾ പിരിച്ച് വിട്ടു. വാഫി, വഫിയ്യ വിദ്യാർഥി യൂണിയനുകളാണ് പിരിച്ചു വിട്ടത്. ഹക്കീം ഫൈസി തിരിച്ച് കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കത്ത് നൽകി.
ഹക്കീം ഫൈസി ആദൃശ്ശേരിയെ ബഹിഷ്ക്കരിക്കണമെന്ന് സമസ്ത യുവജന, വിദ്യാര്‍ത്ഥി വിഭാഗം യോഗം ചേര്‍ന്ന് തീരുമാനമെടുത്തതിന് ശേഷം സാദിഖലി തങ്ങള്‍ അദൃശ്ശേരിയുമായി വേദി പങ്കിട്ടത് വിവാദമായതിന് പിന്നാലെ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാജി. ചൊവ്വാഴ്ച രാത്രി ഹക്കീം ഫൈസി ആദ്യശ്ശേരിയെ പണക്കാട്ടേക്ക് വിളിച്ചുവരുത്തിയ സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ രാജി ആവശ്യപ്പെടുകയായിരുന്നു.
രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ കൂട്ട രാജി. വകുപ്പ് മേധാവികൾ അടക്കം 118 പേർ പ്രതിഷേധക സൂചകമായി രാജിവെച്ചിരുന്നു. സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന് വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വേദി വിലക്ക് കാലത്തിനു യോജിക്കാത്ത നാണംകെട്ട നടപടി ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
إرسال تعليق