നവീന കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലിലേക്ക് പോയ കര്‍ഷകസംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പോയത്.
27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാല്‍ അവിടെ വച്ച് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇസ്രയേല്‍ ഇന്റലിജന്‍സ് ബിജുവിനായില്‍ തെരച്ചില്‍ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കാലാവധി.
ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്.
സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു.
ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്.
ഈ മാസം 12 നാണ് 27 കര്‍ഷകര്‍ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലില്‍ എത്തിയത്.
10 വര്‍ഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളില്‍ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂര്‍ത്തിയാകാത്ത കര്‍ഷകരില്‍ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
إرسال تعليق