Join News @ Iritty Whats App Group

'അവിഹിത ബന്ധം ഭര്‍ത്താവറിഞ്ഞു'; മലപ്പുറത്ത് ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ

മലപ്പുറം: വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പൂനം ദേവി(30)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 31 ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി.കെ ക്വോർട്ടേഴ്‌സിൽ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭര്‍ത്താവിന്‍റെ മരണമെന്നായിരുന്നു പൂനം ദേവി പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ഭാര്യ തന്നെയാണ് സൻജിത് പസ്വാനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.

കഴുത്തിൽ സാരി മുറുക്കിയാണ് കൊല ചെയ്തത്. പോസ്റ്റ്മാർട്ടത്തില്‍ പസ്വാന്‍റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടർന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സൻജിത് പസ്വാനെ വകവരുത്താൻ തീരുമാനിക്കുന്നത്.

രാത്രിയിൽ ഉറങ്ങുകയായിരുന്ന സൻജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ കുരുക്കാക്കി മാറ്റി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. സാരി കഴുത്തില്‍ മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. ഇവരാണ് ബോഡി ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group