ശസ്ത്രക്രിയാ ഉപകരണം ശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് വൈകുന്നതില്‍ പ്രതിഷേധവുമായി ഇരയായ യുവതി. തിങ്കളാഴ്ച്ച മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ 2017ലാണ് ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചത്.
ആശുപത്രിയിലെ ജീവനക്കാരെ സംരക്ഷികാനാണ് പരിശോധനാഫലം വൈകുന്നെതെന്നാണ് യുവതിയുടെ ആരോപണം. ജനുവരി 21-നായിരുന്നു കത്രിക ശാസ്ത്രീയ പരിശോധനക്കുവേണ്ടി അയയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന വിവരമാണ് ലഭിച്ചത്. എന്നാല്‍ യുവതിയുടെ ആരോപണം റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നാണ്. 2022 ലായിരുന്നു ഉപകരണം മെഡിക്കല്‍ കോളേജില്‍ വച്ച് പുറത്തെടുക്കുകയായിരുന്നു.
സംഭവത്തില്‍ അഞ്ചുമാസമായി ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ നിരാഹാര സമരം തുടങ്ങാനായി ഹര്‍ഷയുടെ തീരുമാനം.
إرسال تعليق