പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢന്മാരുടെ സ്വർഗത്തിലെന്ന് എം കെ മുനീർ എംഎല്‍എ. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല.പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നത്.പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്.കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു
ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് ജനിച്ച സംഭവത്തിലാണ് എം. കെ മുനീറിന്‍റെ പ്രതികരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയനിലൂടെ ട്രാൻസ്മെൻ സഹദാണ് കുഞ്ഞിന് ജന്മം നൽകിയത്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ട്രാൻസ് ജെൻഡർ ദമ്പതികളിലെ പുരുഷ പങ്കാളിക്ക് കുഞ്ഞ് ജനിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് സഹദ് ജന്മം നൽകുമെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ സിയ അറിയിച്ചതോടെ ഇരുവരും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
إرسال تعليق