യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ശുഹൈബിൻ്റെ 5-ാമത് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി അയ്യൻ കുന്ന് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 5/2/2023 ഞായറാഴ്ച സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
കോൺഗ്രസ് ഇരിട്ടി ബ്ലാക്ക് വൈസ് പ്രസിഡന്റ് കെ സി ചാക്കോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ തോമസിന്റെ നേതൃത്വത്തിൽ മുരിക്കുംകരി സ്നേഹഭവൻ, വളവുപാറ അശ്രയ ഭവൻ എന്നിവിടങ്ങളിലാണ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.
കരിക്കേട്ടക്കരി മണ്ഡലം പ്രസിഡണ്ട് അഡ്വ മനോജ് എം കണ്ടത്തിൽ,അയ്യൻ കുന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ ജെയിംസ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോനു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബിൻ, പായം മണ്ഡലം പ്രസിഡന്റ് ഡോ ശരത് ജോഷ്, ബ്ലോക്ക് സെക്രട്ടറി സുജേഷ് വട്ടിയറ എന്നിവരുടെ സാനിധ്യത്തിൽ ആണ് പരിപാടി നടന്നത് ,പരിപാടിയിൽ സേവാദൾ പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറിയും അയ്യൻ കുന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ
കെ ആർ നിധിൻ രാജൻ ,മണ്ഡലം വൈസ് പ്രസിഡന്റ് സുനീഷ് തോമസ്, സേവാദൾ മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും
ആയ ഷിൽജോ കാഞ്ഞിരക്കാട്ട്,
സെക്രട്ടറി മാരായ
ജോഷി മഞ്ഞപ്പള്ളി ജോർജ്, അനൂപ്, ജിന്റോ പാറയാനി തുടങ്ങിയവർ നേതൃത്വം നൽകി,തുടർന്ന് അന്തേവാസികളുമായി സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും കഴിയുന്ന സഹായങ്ങൾ നൽകാം എന്ന് നേതാക്കൾ ഉറപ്പ് നൽകുകയും ചെയ്തു.
إرسال تعليق