Join News @ Iritty Whats App Group

ഷഹാനയ്ക്ക് മറിമടക്കേണ്ടിവന്നത് ഒട്ടേറെ എതിര്‍പ്പുകള്‍! വിവാഹത്തിലെത്തിയത് സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം; ഷ​ഹാ​ന​യെ ത​നി​ച്ചാ​ക്കി പ്ര​ണ​വ് യാ​ത്രയാ​കുമ്പോള്‍…


ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: എ​​​ല്ലാം മ​​​റ​​​ന്ന് ത​​​ന്നെ ജീ​​​വ​​​നു തു​​​ല്യം സ്നേ​​​ഹി​​​ച്ച ഷ​​​ഹാ​​​ന​​​യെ ത​​​നി​​​ച്ചാ​​​ക്കി പ്ര​​​ണ​​​വ് യാ​​​ത്ര​​​യാ​​​യി. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ശ​​​രീ​​​രം ത​​​ള​​​ർ​​​ന്നു ജീ​​​വി​​​തം വീ​​​ൽ​​​ചെ​​​യ​​​റി​​​ലാ​​​യ പ്ര​​​ണ​​​വ് (31) ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട താ​​​ഴേ​​​ക്കാ​​​ട് ക​​​ണ്ണി​​​ക്ക​​​ര സ്വ​​​ദേ​​​ശി മ​​​ണ​​​പ​​​റ​​​ന്പി​​​ൽ സു​​​രേ​​​ഷ്ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​നാ​​​ണ് പ്ര​​​ണ​​​വ്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ര​​​ക്തം ഛർ​​​ദ്ദി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​വ​​​ശ​​​നാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പ്ര​​​ണ​​​വി​​​നു താ​​​ങ്ങും ത​​​ണ​​​ലു​​​മാ​​​കാ​​​നെ​​​ത്തി​​​യ ഷ​​​ഹാ​​​ന ഇ​​​തോ​​​ടെ ത​​​നി​​​ച്ചാ​​​യി.

2020 മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നാ​​​ണു പ്ര​​​ണ​​​വ് തി​​​രു​​​വ​​​ന​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ ഷ​​​ഹാ​​​ന​​​യെ ജീ​​​വി​​​ത​​സ​​​ഖി​​​യാ​​​ക്കി​​​യ​​​ത്.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള പ​​​രി​​​ച​​​യം വി​​​വാ​​​ഹ​​​ത്തി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നാ​​​യി ഒ​​​ട്ടേ​​​റെ എ​​​തി​​​ർ​​​പ്പു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ക്കേ​​​ണ്ടി​​​വ​​​ന്നു ഷ​​​ഹാ​​​ന​​​യ്ക്ക്.

ബി​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കേ 2014 ൽ ​​​കു​​​തി​​​ര​​​ത്ത​​​ടം പൂ​​​ന്തോ​​​പ്പി​​​ൽ ഉ​​​ണ്ടാ​​​യ ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണു പ്ര​​​ണ​​​വി​​​ന്‍റെ ശ​​​രീ​​​രം ത​​​ള​​​ർ​​​ന്ന​​​ത്.

വീ​​​ൽ​​​ചെ​​​യ​​​റി​​​ലേ​​​ക്കു ജീ​​​വി​​​തം മാ​​​റി​​​യെ​​​ങ്കി​​​ലും നി​​​രാ​​​ശ​​​യു​​​ടെ ഇ​​​രു​​​ട്ടി​​​ൽ ക​​​ഴി​​​യാ​​​ൻ പ്ര​​​ണ​​​വ് ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല.

അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി പ്ര​​​ണ​​​വി​​​നെ വീ​​​ട്ടി​​​ലെ​​​ത്തി കു​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. നാ​​​ട്ടി​​​ലെ ഉ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ലും പെ​​​രു​​​ന്നാ​​​ളു​​​ക​​​ളി​​​ലും പ്ര​​​ണ​​​വ് നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി.

വീ​​​ൽ​​​ചെ​​​യ​​​റി​​​ലി​​​രു​​​ന്ന് ഉ​​​ത്സ​​​വ​​​മേ​​​ളം ആ​​​സ്വ​​​ദി​​​ക്കു​​​ന്ന പ്ര​​​ണ​​​വി​​​ന്‍റെ വീ​​​ഡി​​​യോ​​​ക​​​ൾ ഫേ​​​സ്ബു​​​ക്കി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തു​​​ക​​​ണ്ടാ​​​ണ് തി​​​രു​​​വ​​​ന്ത​​​പു​​​രം പ​​​ള്ളി​​​ക്ക​​​ൽ സ്വ​​​ദേ​​​ശി ഷ​​​ഹാ​​​ന പ്ര​​​ണ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യു​​​ന്ന​​ത്.

അ​​​മ്മ സു​​​നി​​​ത പ്ര​​​ണ​​​വി​​​നു ഭ​​​ക്ഷ​​​ണം വാ​​​രി​​​ക്കൊ​​​ടു​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ളും ഷ​​​ഹാ​​​ന​​​യെ പ്ര​​​ണ​​​വി​​​ലേ​​​ക്ക് അ​​​ടു​​​പ്പി​​​ച്ചു.

ഫേ​​​സ്ബു​​​ക്കി​​​ൽ​​​നി​​​ന്ന് ഫോ​​​ണ്‍ ന​​​ന്പ​​​റെ​​​ടു​​​ത്തു ഷ​​​ഹാ​​​ന പ്ര​​​ണ​​​വി​​​നെ വി​​​ളി​​​ച്ചു. കു​​​റ​​​ച്ചു​​​നാ​​​ൾ സം​​​സാ​​​രി​​​ച്ച​​​തോ​​​ടെ ഷ​​​ഹാ​​​ന ഇ​​​ഷ്ടം അ​​​റി​​​യി​​​ച്ചു. വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന കാ​​​ര്യ​​​വും.

വി​​​ഷ​​​മ​​​ത്തി​​​ലാ​​​യ പ്ര​​​ണ​​​വ് ത​​​ന്‍റെ പ്ര​​​ണ​​​യം മ​​​റ​​​ച്ചു​​​വ​​​ച്ച് പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​തി​​​നു ശ്ര​​​മി​​​ക്കു​​​ന്തോ​​​റും ഷ​​​ഹാ​​​ന​​​യു​​​ടെ ഇ​​​ഷ്ടം​​​കൂ​​​ടി.

മ​​​റ്റൊ​​​രു കാ​​​മു​​​കി ഉ​​​ണ്ടെ​​​ന്നു സു​​​ഹൃ​​​ത്തി​​​നെ​​​ക്കൊ​​​ണ്ട ് പ​​​റ​​​യി​​​ച്ചി​​​ട്ടും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ആ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഷ​​​ഹാ​​​ന പ്ര​​​ണ​​​വി​​​ന്‍റെ സ​​​ഖി​​​യാ​​​യി. പി​​​ന്നീ​​​ട് ഇ​​​വ​​​ർ പ്ര​​​ണ​​​വ് ഷ​​​ഹാ​​​ന എ​​​ന്ന പേ​​​രി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി മാ​​​റി.

ശ​​​രീ​​​രം ത​​​ള​​​ർ​​​ന്ന പ്ര​​​ണ​​​വ് സ​​​മാ​​​ന​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്ക് പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​രു​​​ന്നു. റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.

സം​​​സ്കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ക്കും. അ​​​മ്മ- സു​​​നി​​​ത, സ​​​ഹോ​​​ദ​​​രി-​​​ആ​​​തി​​​ര.

Post a Comment

أحدث أقدم
Join Our Whats App Group