കോഴിക്കോട്: നഴ്‌സിങ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നൽകിയത്.
സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. പിന്നീട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി.
إرسال تعليق