തിരുവനന്തപുരം വര്‍ക്കലയില്‍ അംഗന്‍വാടിയില്‍ പോകാന്‍ മടികാണിച്ച മൂന്ന് വയസുകാരിയെ അമ്മൂമ്മ ക്രൂരമായി മര്‍ദ്ദിച്ചു. വർക്കല വെട്ടൂർ വലയന്റെ കുഴി പ്രദേശത്താണ് സംഭവം. അയല്‍വാസിയായ യുവാവ് മര്‍ദ്ദന ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പോലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശു ക്ഷേമ വകുപ്പ് ഓഫീസർക്കും വീഡിയോ സഹിതം പരാതി നൽകി. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ അമ്മയായ സരസ്വതിക്കുട്ടിക്കെതിരെ പോലീസ് കേസെടുത്തു.
രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ വീടിനടുത്തുള്ള അംഗന്‍വാടിയില്‍ ചേര്‍ത്തത്. അംഗന്‍വാടിയില്‍ പോകാന്‍ മടി കാട്ടിയിരുന്ന കുട്ടിയെ മാതാപിതാക്കള്‍ നിരന്തരം മര്‍ദിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് അച്ഛനും കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.
إرسال تعليق