മെട്രോ നഗരത്തിലല്ലാത്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് വിദേശ കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുളള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറല്‍ വി. കെ സിങ്ങ് ജോണ്‍ ബ്രിട്ടാസ് എം.പി യെ അറിയിച്ചു.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ക്ക് ഇപ്പോള്‍ പോയിന്റ് ഓഫ് കോള്‍ പദവിയുണ്ടെന്നും കണ്ണൂരിനുകൂടി ഇത് നല്‍കാനാകില്ലെന്നും കേന്ദ്ര വ്യേമയാന മന്ത്രി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.
വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഇന്ത്യ അനുമതി നല്‍കുന്നുണ്ടെങ്കിലും തിരിച്ച് ഈ രാജ്യങ്ങളിലെ ഒന്നോ രണ്ടോ വിമാനത്താവളങ്ങളിലേക്ക് മാത്രമേ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനമുളളൂ ഈ കാരണത്താലാണ് കേന്ദ്രം ഇത്തരമൊരു നിലപാടെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാത്തത് നിഷേധാത്മകമായ നിലപാടാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
إرسال تعليق