Join News @ Iritty Whats App Group

വധശ്രമക്കേസ്: ദുബായില്‍‍ ഒളിവിലായിരുന്ന പ്രതി കണ്ണൂര്‍‌ വിമാനത്താവളത്തില്‍ പിടിയില്‍


നാദാപുരം : 6 വര്‍ഷം മുന്‍പു മുടവന്തേരി പനാട താഴെ പള്ളിയില്‍ രാത്രി നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ മുടവന്തേരി സ്വദേശികളായ തായ്യന്റവിട മുഹമ്മദ്, പടിക്കോത്ത് ആസിഫ് എന്നിവരെ മാരകമായി പരുക്കേല്‍പിച്ച കേസില്‍ പിടികിട്ടാനുണ്ടായിരുന്ന പ്രതി ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി.

ബാവുന്നയില്‍ പുതിയോട്ടും കണ്ടി റഈസി (37) നെയാണു വിമാനം ഇറങ്ങിയ ഉടന്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വച്ചു നാദാപുരം പൊലീസിനു കൈമാറിയത്.

വിവിധ കേസുകളില്‍ പ്രതിയാണ് റഈസെന്ന് പൊലീസ് പറഞ്ഞു. വധശ്രമക്കുറ്റം ചുമത്തി കേസെടുത്ത ഇയാള്‍ക്കെതിരെ പൊലീസ് തിരിച്ചറിയല്‍ സര്‍ക്കുലര്‍ (എല്‍ഒസി) നല്‍കിയിരുന്നു.2017 ഫെബ്രുവരി 19നു രാത്രി ബൈക്ക് തടഞ്ഞു നിര്‍ത്തി കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ ഇരുവരും കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കേസില്‍ 4 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group