കണ്ണൂര്‍: കീഴ്പള്ളിയിൽ മാവോയിസ്റ്റുകളെത്തി. വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒൻപത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടങ്ങി.
കീഴ്പള്ളിയിൽ മാവോയിസ്റ്റുകളെത്തി: കോളനിയിലെത്തിയത് ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം
News@Iritty
0
إرسال تعليق