Join News @ Iritty Whats App Group

കേരള-കർണാടക അതിർത്തിയിൽ കടുവ രണ്ടു പേരെ ആക്രമിച്ചു കൊന്നു

കുടക്: കേരള, കർണാടക അതിർത്തിയിൽ കടുവ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കർണ്ണാടകയിലെ കുടക് കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിലാണ് കടുവ ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മധ്യവയസ്കനും പന്ത്രണ്ടുകാരനുമാണ് കൊല്ലപ്പെട്ടത്.

പന്ത്രണ്ടുകാരന്റെ അരയ്ക്കു കീഴ്പ്പോട്ട് കടുവ കടിച്ചെടുത്ത നിലയിലാണ്. മധ്യവയസ്കന്റെ തലയുടെ ഭാഗത്താണ് കടിയേറ്റത്. ആക്രമണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മരിച്ചവരുടെ മൃതദേഹം ഏറ്റെടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഉന്നത വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group