Join News @ Iritty Whats App Group

പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോയപ്പോള്‍ കൂട്ടക്കരച്ചില്‍ കേട്ടു ; മരിച്ചെന്നു വീട്ടുകാര്‍ കരുതിയ പിഞ്ചുകുഞ്ഞിനെ പോലീസുകാരന്‍ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി


കണ്ണൂര്‍: മരിച്ചെന്നു വീട്ടുകാര്‍ കരുതിയ കുഞ്ഞിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി യുവ പോലീസുകാരന്‍. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ മുഹമ്മദ് ഫാസിലാണ് യഥാര്‍ത്ഥ പോലീസ് ഹീറോയായി മാറിയത്.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസർ മുഹമ്മദ് ഫാസില്‍ കണ്ണൂരില്‍ ഒരു വീട്ടില്‍ വെരിഫിക്കേഷന്‍ ഡ്യൂട്ടിയ്ക്ക് പോയപ്പോഴാണ് സംഭവം. സമീപത്തെ വീട്ടില്‍ നിന്നും കൂട്ടകരച്ചില്‍ കേട്ട് എന്താണ് വിവരമെന്ന് അന്വേഷിക്കാന്‍ ഈ വീട്ടിലെത്തി.

ഓടിയെത്തിയ ഫാസില്‍ കണ്ടത് നിശ്ചലമായി കിടക്കുന്ന കുഞ്ഞിനെയായിരുന്നു. കുട്ടി മരിച്ചെന്നു കരുതി എല്ലാവരും നിലവിളിക്കുകയായിരുന്നു. സമയം പാഴാക്കാതെ ഫാസില്‍ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍ നല്‍കിയ പോലീസുകാരന്റെ പ്രവര്‍ത്തിയും വിവരവും അഭിനന്ദനകുറിപ്പോള്‍ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിട്ടുണ്ട്.

സന്ദർഭത്തിൽ പതറാതെ ഉടൻ തന്നെ കുട്ടിക്ക്‌ കൃത്രിമ ശ്വാസമടക്കമുള്ള പരിചരണം നല്കി ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ ഫൈസലിന് കഴിഞ്ഞെന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയ സഹപ്രവർത്തകന് അഭിനന്ദനങ്ങളെന്നുമാണ് കുറിപ്പ്.

Post a Comment

أحدث أقدم
Join Our Whats App Group