ആധുനിക കൃഷി രീതികള്‍ പഠിയ്ക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രായേലില്‍ എത്തിയ ശേഷം മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കി ഇന്ത്യയിലേക്ക് കയറ്റി വിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കത്ത്. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് നല്‍കിയ കത്തിലാണ് ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നാവശ്യപ്പെട്ടിരിയ്ക്കുന്നത്.
ആധുനിക കൃഷി രീതികളെ കുറിച്ചു പഠിയ്ക്കാനാണ് ഇസ്രായേലിലേക്ക് പോയത്. എന്നാല്‍ ഇസ്രായേലില്‍ എത്തിയ ശേഷം ഭക്ഷണം കഴിയ്ക്കാനായി പോയ ശേഷമാണ് ബിജുവിനെ കാണാതാകുന്നത്. എന്നാല്‍ യാത്രയുടെ തുടക്കത്തില്‍ തന്നെ ബിജു ഒപ്പമുണ്ടായിരുന്ന ആളുകളോട് അകലം പാലിച്ചിരുന്നതായി ബിജുവിന്റെ കൂടെയുള്ളവര്‍ പറഞ്ഞു.
എന്നാല്‍ ഇയാളുടെ മുങ്ങല്‍ വളരെ ആസൂത്രിതമാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു. ബിജുവിനെ കാണാതായ ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി അധികൃതരെ വിവരം അറിയിച്ചു. ബിജുവിനെ കണ്ടെത്തുന്നതിനായി ഇസ്രായേല്‍ പൊലീസും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്നാണ് ബിജുവിനെ കാണാതായതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്.
إرسال تعليق