Join News @ Iritty Whats App Group

പരസ്യത്തിൽ മുസ്ലീം നേതാക്കളില്ല; പ്ലീനറി സമ്മേളനത്തിന് കോൺഗ്രസ് നൽകിയ പരസ്യത്തെ ചൊല്ലി വിവാദം


ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്രപരസ്യത്തെ ചൊല്ലി വിവാദം. പരസ്യത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളുടെ ആരുടെയും ചിത്രമില്ലെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരി രംഗത്ത് എത്തി. പാക്കിസ്ഥാൻ രൂപീകരണത്തിനെതിരെ പോരാടിയ നിരവധി മുസ്ലിം നേതാക്കൾ കോൺഗ്രസിലുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. 

കോൺ​ഗ്രസ് വിട്ട മുതിർന്ന നേതാവ് ​ഗുലാം നബി ആസാദും തിവാരിയുടെ ആരോപണം ശരിവച്ച് പാർട്ടിക്കെതിരെ രം​ഗത്ത് എത്തി. താൻ പാർട്ടി വിട്ടതോടെ ബിജെപിവൽക്കരണമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് ​ഗുലാം നബി ആസാദ് ആരോപിച്ചു. പരസ്യത്തിൽ മൗലാന ആസാദിന്റെ ചിത്രം എവിടെയെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

എന്നാൽ വിവാദങ്ങളെ തള്ളി കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് രം​ഗത്ത് എത്തി. മൗലാന ആസാദിന്റെ പ്ലീനറി വേദിയിലെ ചിത്രം ട്വീറ്റ് ചെയ്താണ് ജയറാം രമേശ് വിവാദങ്ങൾക്കും വിമ‍ർശനങ്ങൾക്കും മറുപടി നൽകിയത്. ഗുലാം നബി ആസാദിനെ പോലെ മൗലാന അബുൾ കലാം ആസാദ് കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല എന്നും ജയറാം ട്വീറ്ററിൽ കുറിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group