കാസർഗോഡ്: എസ്ഐയുടെ ചെവി കടിച്ചുമുറിച്ച് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മധൂർ അറന്തോട്ടെ സ്റ്റാനി റോഡ്രിഗസാണ് (48) അറസ്റ്റിലായത്. കാസർഗോഡ് സ്റ്റേഷനിലെ എസ് ഐ വിഷുണുപ്രസാദിന്റെ വലത് ചെവിയാണ് സ്റ്റാനി റോഡിഗ്രസ് കടിച്ച് മുറിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്റ്റാനിയുടെ ബൈക്കും കാറും അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചീത്ത വിളിച്ച് ഗതാഗത തടസം ഉണ്ടാക്കുന്നത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എസ്ഐയും സംഘവും.
ഗതാഗത തടസമുണ്ടാക്കി ഷോ കാണിച്ച യുവാവിനോട് എസ്ഐ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവാണ് ബഹളം വയ്ക്കുകയും എസ്.ഐയുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തത്. പൊലീസ് സംഘം സ്റ്റാനിയെ ബലമായി പിടികൂടി ജീപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ് എസ്.ഐയുടെ ചെവി കടിച്ച് മുറിച്ചത്. എസ്.ഐ എം.വി. വിഷ്ണുപ്രസാദ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
إرسال تعليق