കേളകം: ഇരട്ടത്തോട് പാലത്തിൽ വെള്ളിയാഴ്ച രാത്രി പത്തോടെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.ഗുരുതര പരിക്കേറ്റ ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
കേളകം പൊയ്യമല സ്വദേശി വല്ല്യാളക്കളത്തിൽ വിൻസന്റ് (46), സഹോദര പുത്രൻ ജോയൽ (20) എന്നിവരാണ് മരിച്ചത്. കൊട്ടിയൂർ സ്വദേശി അമലേഷിനെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ വെന്റിലേറ്ററിലാക്കിയത്.
ചുങ്കക്കുന്ന് പളളി പെരുന്നാൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിൻസന്റും ജോയലും സഞ്ചരിച്ചിരുന്ന വാഹനവും കേളകത്തു നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന അമലേഷിന്റെ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ മൂന്ന് പേരെയും പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
إرسال تعليق