പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല.അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്.ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമർശം.പോപ്പുലർ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും, കർണാടകം സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞു. ഇതിനോടാണ് എംവിഗോവിന്ദന്‍റെ പ്രതികരണം
നികുതി ബഹിഷ്കരണവിവാദം സർക്കാരിനും മുഖ്യമന്ത്രിക്കെതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും സർക്കാരിനെ ബാധിക്കില്ല.പി കെ ശശിക്കെതിരായ അന്വേഷണം മാധ്യമ സൃഷ്ടി മാത്രം.റിസോർട്ട് വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
إرسال تعليق