കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു.കോട്ടൂളിയിലാണ് രാത്രിയോടെ അപകടമുണ്ടായത്. ഒരു കാർ പൂർണമായും കത്തി നശിച്ചു. മുന്‍ ഭാഗത്താണ് തീപടർന്നത്. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരു കാർ പൂർണമായും കത്തി
News@Iritty
0
إرسال تعليق