ദില്ലി:രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര കുറ്റപ്പെടുത്തി..ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ നടക്കുന്നു.ഭരണഘടന നൽകുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു.ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം ആണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.ക്രൈസ്തവർക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങൾക്ക് എതിരെയും ആക്രമണം നടക്കുന്നു.കഴിക്കുന്ന ഭക്ഷണത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ പേരിൽ ഒരാള്‍ പീഡിപ്പിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ 79 ക്രിസ്ത്യൻ സഭ - സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത ബാന്‍റ് അണിഞ്ഞ് ആർച്ച് ബിഷപ്പുമാരായ കുര്യാക്കോസ് ഭരണികുളങ്ങര, അനില്‍കൂട്ടോ എന്നിവരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ കഴിഞ്ഞ കൊല്ലം 1198 ആക്രണങ്ങള്‍ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരോപിച്ചു. അക്രമങ്ങളില്‍ നടപടിയെടുക്കാൻ അധികാരികള്‍ തയ്യാറാകുന്നില്ലെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി. ഭരണഘടന നല്‍കുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവുമാണ് ഹനിക്കപ്പെടുന്നതെന്ന് ഫരീദാബാദ് രൂപത അധ്യക്ഷന്‍ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര പറഞ്ഞു
വിഷയത്തില്‍ രാഷ്ട്രപതി ,പ്രധാനമന്ത്രി , ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്ക് പരാതി നല്‍കുമെന്നും ക്രൈസ്തവ സംഘടനകള്‍ പറഞ്ഞു. അതേസമയം മേഘാലയ അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം പ്രതിപക്ഷം പ്രചാരണമാക്കുക്കയാണെങ്കില്‍ ബിജെപിക്ക് തിരിച്ചടിയാകും
إرسال تعليق